ഇരുചക്രവാഹനങ്ങളിലെ പരിശോധന ശക്തമാക്കി ഗതാഗത വകുപ്പ്

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ തുടങ്ങി. ഹെല്‍മെറ്റ് ധരിക്കാതെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്ത 537 പേര്‍ക്കാണ് ചൊവ്വാഴ്ച
സംസ്ഥാനത്ത് പിഴ ചുമത്തിയത്.

ഇരുചക്രവാഹനത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ഡ്രൈവര്‍മാരുള്‍പ്പടെ ആകെ 1046 പേര്‍ക്കെതിരെ ചൊവ്വാഴ്ച പിഴ ചുമത്തി. വിവിധ നിയമ ലംഘനങ്ങള്‍ക്ക് ആകെ 732750 രൂപയാണ് മോട്ടോര്‍ വാഹനവകുപ്പ്  ഈടാക്കിയത്. നിലവിലെ നിയമമനുസരിച്ച്, ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റില്ലാതെയും യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് പിഴയായി സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നത് തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉപ്പടെയുള്ള നടപടികളിലേക്ക് കടക്കും.

Leave a Reply

Your email address will not be published. Required fields are marked *