മരടിലെ ഫ്ലാറ്റ് പൊളിക്കുന്ന കാര്യത്തില്‍ വീഴ്ചയുണ്ടായെന്ന് സബ് കലക്ടര്‍

കൊച്ചി: മരടിലെ ആല്‍ഫാ സെറീന്‍ ഫ്ലാറ്റ് പൊളിക്കുന്നതിന് കരാര്‍ എടുത്ത് വിജയ് സ്റ്റീല്‍സ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് സബ് കലകട്ര്‍ . പരിസരത്തെ വീടുകള്‍ക്ക് വിള്ളല്‍ വീണതുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു . പരിസര വാസികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും സബ് കലക്ടര്‍ അറിയിച്ചു .

ചെന്നൈ ആസ്ഥാനമായ വിജയ സ്റ്റീല്‍സിനായിരുന്നു ആല്‍ഫാ സെറീന ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള ചുമതല . കെട്ടിടം പൊളിക്കുന്നതിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങളില്‍ കരാറുകാര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ കമ്പനിക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *