പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്യക്തിബന്ധം തുടരും : ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുമായി സഖ്യം ആഗ്രഹിച്ചിരുന്നില്ല, എന്നാല്‍ ബിജെപിയുമായി നല്ല ബന്ധം തുടരും. മഹാരാഷ്ട്രയില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ഥിച്ചിരുന്നതാും എന്‍.സി.പി. നേതാവ് ശരദ് പവാറിന്റെ വെളിപ്പെടുത്തി. മകള്‍ സുപ്രിയ സുലെയെ കേന്ദ്രമന്ത്രിയാക്കാമെന്നുള്ള പ്രധാനമന്ത്രിയുടെ വാഗ്ദാനം താന്‍ നിരസിച്ചതായും ഒരു മറാഠി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പവാര്‍ പറഞ്ഞു. തന്നെ രാഷ്ട്രപതിയാക്കാമെന്നുള്ള വാഗ്ദാനമൊന്നും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുമായുള്ള വ്യക്തിബന്ധം തുടരാനാണ് ആഗ്രഹം. ബി.ജെ.പി.യുമായി സഖ്യം ആഗ്രഹിക്കുന്നില്ലെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നുവെന്നും പവാര്‍ വെളിപ്പെടുത്തി.

മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി ശിവസേന ഇടഞ്ഞതോടെ മഹരാഷ്ട്രയില്‍ ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരണം പ്രതിസന്ധിയിലാകുകയും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ത്രികക്ഷിസര്‍ക്കാര്‍ രൂപവത്കരണചര്‍ച്ചകള്‍ സജീവമാകുകയും ചെയ്തവേളയില്‍ നരേന്ദ്രമോദിയെ പവാര്‍ കണ്ടത് വന്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *