ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഇന്നു മുതൽ ഹെൽമറ്റ് നിർബന്ധം

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഇന്നു മുതൽ ഹെൽമറ്റ് നിർബന്ധം. നിർദ്ദേശം ലംഘിച്ചാൽ ഉടമയിൽനിന്ന് 500 രൂപ പിഴ ഈടാക്കും. ആവർത്തിച്ചാൽ 1000 രൂപ പിഴ. നിയമലംഘനം തുടർന്നാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. നാല് വയസിന് മുകളിലുള്ള പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധം. ഗുണമേന്മയില്ലാത്ത ഹെൽമറ്റ് ധരിക്കുന്നവർക്കും ചിൻസ്ട്രാപ്പുപയോഗിക്കാത്തവർക്കുമെതിരെ നിയമനടപടി.

വ്യവസായശാലകളിലുപയോഗിക്കുന്ന തരത്തിലുള്ള ഹെൽമറ്റ് ഉപയോഗിക്കരുത്. ആഗസ്റ്റ് 9 മുതൽ നടപ്പാക്കിയ സംവിധാനത്തിൽ ഇളവ് അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *