വാഹനപരിശോധന: ദേഹത്ത് തൊടരുതെന്നും ലാത്തി ഉപയോഗിക്കാൻ പാടില്ലെന്നും ഡി.ജി.പി

തിരുവനന്തപുരം: വാഹനപരിശോധനകൾ നടത്തുമ്പോൾ വാഹനം ഓടിക്കുന്ന ആളുടെ ദേഹത്ത് തൊടരുതെന്നും ലാത്തി ഒരു കാരണ വശാലും ഉപയോഗിക്കാൻ പാടില്ലെന്നും ദൃശ്യങ്ങൾ ക്യാമറയിൽ പകര്‍ത്തണമെന്നും ഡി.ജി.പി  ലോക്‌നാഥ് ബെഹ്‌റ.

ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായാൽ ജില്ലാ പൊലീസ് മേധാവിക്കായിരിക്കും അതിന്റെ ഉത്തരവാദിത്തമെന്നും പരിശോധന നടത്തേണ്ടത് എസ്.ഐ അടക്കം നാല് പേരടങ്ങുന്ന സംഘമാണെന്നും ഡി.ജി.പി അറിയിച്ചു. സംഘത്തിലെ ഒരാൾ വേണം പരിശോധനയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *