ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്: മൂന്നു നിയമസഭാ സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍വിജയം

കൊൽക്കത്ത : ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു നിയമസഭാ സീറ്റുകളിലും വന്‍വിജയം നേടി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്.

ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഓരോ സിറ്റിങ് സീറ്റുകള്‍ തൃണമൂല്‍ പിടിച്ചെടുത്തു. കഴിഞ്ഞ 30 വര്‍ഷമായി ജയിക്കാത്ത രണ്ടു സീറ്റുകളാണ് തൃണമൂല്‍ സ്വന്തമാക്കിയത്. ഖരഗ്പുര്‍ സദര്‍, കാളിഗഞ്ച്, കരിംപൂര്‍ എന്നീ നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കരിംപൂര്‍ മാത്രമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ്. ഖരഗ്പുര്‍ ബിജെപിയുടെയും കാളിഗഞ്ച് കോണ്‍ഗ്രസിന്റെയും സീറ്റായിരുന്നു.

ധിക്കാരത്തിന്റെ രാഷ്ട്രീയം വിലപ്പോവില്ലെന്നും ബിജെപിയെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞുവെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *