ഒരു യുവതിയെയും മല കയറ്റില്ലെന്ന് മന്ത്രി ബാലൻ

കൊച്ചി: തൃപ്തി ദേശായി അടക്കം ഒരു യുവതിയേയും ശബരിമല കയറ്റില്ലെന്ന് മന്ത്രി എ.കെ. ബാലൻ . ശബരിമലയിൽ സമാധാനം ഉറപ്പുവരുത്തും. ഗൂഢാലോചന അന്വേഷിക്കും. വിധിയിൽ വ്യക്തത വരുത്താൻ സർക്കാർ കോടതിയെ സമീപിക്കില്ല. ബിന്ദു അമ്മിണിക്കു നേരെ നടന്ന അക്രമം മനുഷ്യാവകാശ ലംഘനമാണ്. ബിന്ദു തന്നെ കണ്ടിട്ടില്ലെന്നും എ.കെ. ബാലൻ പ്രതികരിച്ചു.

ശബരിമല ദർശനത്തിനു തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. നിയമോപദേശം യുവതീ പ്രവേശനത്തിന് എതിരെന്നും മടങ്ങി പോകണമെന്നും കൊച്ചി ഡിസിപി സംഘത്തെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *