അയോധ്യ: പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന്‌ സുന്നി വഖഫ് ബോര്‍ഡ്

ന്യൂഡൽഹി: അയോധ്യാക്കേസിൽ പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്. വഖഫ് ബോര്‍ഡിലെ 8 അംഗങ്ങളില്‍ 6 പേര്‍ പുനഃപരിശോധന നീക്കത്തെ എതിര്‍ത്തു. പുനഃപരിശോധന ആവശ്യപ്പെട്ട അംഗം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പള്ളിക്കായി നിര്‍ദേശിച്ച ഭൂമി സ്വീകരിക്കുന്നതില്‍ തീരുമാനം പിന്നീടെന്ന് ലക്നൗവിൽ ചേർന്ന യോഗത്തിൽ ബോർഡ് വ്യക്തമാക്കി.

പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ സുഫര്‍ ഫറൂഖി നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. എന്നാല്‍ മുസ്‍ലിം വ്യക്തി നിയമബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതോടെ സുന്നി വഖഫ് ബോര്‍ഡിനകത്തും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുകയായിരുന്നു.

പള്ളി പണിയാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അ‍ഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നാണ് മുസ്‍ലിം വ്യക്തി നിയമ ബോര്‍ഡിന്‍റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *