ഷുഹൈബ് വധക്കേസില്‍ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഷുഹൈബ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ് . സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്‍റെ മാതാപിതാക്കള്‍ നല്‍കിയ ഹർജിയില്‍ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിന് എതിരെ ഷുഹൈബിന്‍റെ മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹർജിയിലാണ് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് കേട്ട ശേഷം സി.ബി.ഐ അന്വേഷണം എന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.

സംസ്ഥാന പൊലീസ് മേധാവി, സി.ബി.ഐ ഡയറക്ടര്‍ എന്നിവര്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *