ധനുവച്ചപുരം ഐ.ടി.ഐയിൽ പ്രകടനത്തിൽ പങ്കെടുക്കാത്തതിന്‍റെ പേരിൽ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മർദനം

പാറശാല: ധനുവച്ചപുരം ഐ.ടി.ഐയിൽ എസ്.എഫ്.ഐയുടെ കൊടി പിടിച്ച് പ്രകടനത്തിൽ പങ്കെടുക്കാത്തതിന്‍റെ പേരിൽ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മർദനം. എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ആറോളം വിദ്യാർത്ഥികൾക്ക് മർദനമേറ്റു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒന്നാം വർഷ വിദ്യാർത്ഥികളായ ഷാൻ (18), അരവിന്ദ് (18) എന്നിവരെ പാറശാല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആഹാരം കഴിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെയാണ് എസ്.എഫ്.ഐ നേതാക്കള്‍ പ്രകടനത്തില്‍ പങ്കെടുക്കാന്‍ വിളിച്ചത്. വിസമ്മതം അറിയിച്ചതോടെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ‘

Leave a Reply

Your email address will not be published. Required fields are marked *