ഡല്‍ഹിയില്‍ ഭീകരാക്രമണ ശ്രമം തകര്‍ത്തു; മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള മൂന്ന് ഭീകരരാണ് രാജ്യ തലസ്ഥാനത്ത് വന്‍ ആക്രമണത്തിന് പദ്ധതിയിട്ടത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായവരില്‍ നിന്ന് ഐഇഡി സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പിടികൂടാനായതോടെ വന്‍ ഭീകരാക്രമണമാണ് ഒഴിവായതെന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഡിസിപി പ്രമോദ് കുഷ്‌വഹ പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആസാമില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്.

ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവരെന്നും സ്‌ഫോടക വസ്തുക്കളുമായി പോകവെയാണ് മൂന്നു പേരും പിടിയിലായതെന്നും പോലീസ് വ്യക്തമാക്കി. രഞ്ജിത് അലി, മുഖാദിര്‍, സമീല്‍ എന്നിവരെയാണ് പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *