അങ്കമാലിക്കു സമീപം വീണ്ടും ടാങ്കർ ലോറി മറിഞ്ഞു

കൊച്ചി: അങ്കമാലിയിൽ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിന്റെ ഞെട്ടൽ മാറും മുൻപ് പത്തുകിലോമീറ്റർ ചുറ്റളവിൽ വീണ്ടും അപകടം. കറുകുറ്റിക്കടുത്ത് പൊങ്ങത്താണ് ഉച്ചതിരിഞ്ഞ് മൂന്നരയോടെ ടാങ്കർലോറി മറിഞ്ഞ് അപകടമുണ്ടായത്.

എറണാകുളത്തു നിന്ന് കോയമ്പത്തൂരിലേയ്ക്ക് വ്യാവസായിക ആവശ്യത്തിന് കൊണ്ടുവരികയായിരുന്ന കാർബൺഡൈ ഓക്സൈഡ് നിറച്ച ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം റോഡിലേയ്ക്ക് ഇറങ്ങുമ്പോൾ നേരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഒതുക്കിക്കൊടുക്കുമ്പോഴാണ് ഡിവൈഡറിൽ ഇടിച്ച് ടാങ്കർ മറിഞ്ഞത്. പരുക്കേറ്റ ഡ്രൈവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. ടാങ്കറിൽ നേരിയ ചോർച്ച ഉണ്ടായെങ്കിലും ഫയർഫോഴ്സ് എത്തി നിയന്ത്രണ വിധേയമാക്കി. ഇടിയുടെ ആഘാതത്തിൽ ടാങ്കർ എതിർവശത്തെ ട്രാക്കിലേയ്ക്ക് മറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *