പ്രധാനമന്ത്രി നരേന്ദ്രമോദി സവിശേഷാധികാരം പ്രയോഗിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനു കളമൊരുക്കാന്‍ കീഴ്‌വഴക്കങ്ങള്‍ മറികടന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സവിശേഷാധികാരം പ്രയോഗിച്ചു.  രാഷ്ട്രപതിഭരണം പിന്‍വലിക്കാനായി കേന്ദ്രമന്ത്രിസഭ ചേരാതെ സവിശേഷ അധികാരം ഉപയോഗിച്ചു പ്രധാനമന്ത്രി രാഷ്ട്രപതിക്കു ശുപാര്‍ശ നല്‍കുകയായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തിനു കേന്ദ്രമന്ത്രിസഭ പിന്നീട് അനുമതി നല്‍കിയാല്‍ മതിയാകും.

കേന്ദ്രമന്ത്രിസഭയുടെ അനുമതിയില്ലാതെ പ്രധാനമന്ത്രിക്ക് തീരുമാനമെടുക്കാം. പുലര്‍ച്ചെ 5.47നാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്നത്. തുടര്‍‌ന്ന് രാജ്ഭവനില്‍ ഒരുക്കങ്ങള്‍ തിരക്കിട്ടു പൂര്‍ത്തിയാക്കി. എട്ട് മണിയോടെ സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോളാണ് കോണ്‍ഗ്രസ്–എന്‍സിപി–ശിവസേന നേതാക്കള്‍‌ വിവരം അറിയുന്നത്.

രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് രാവിലെ 8 മണിക്ക് ദേവേന്ദ്ര ഫഡ്നാവിസ് രണ്ടാംവട്ടം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി മുംബൈയിലെ രാജ്ഭവനില്‍വച്ച് സത്യപ്രതിജ്ഞ ചെയ്തത്.ബിജെപിക്ക് അനുകൂലമായി ലഭിച്ച ജനവിധി നടപ്പാക്കിയെന്നായിരുന്നു ഫഡ്നാവിസിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *