പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു

വയനാട്: ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സുരേഷാണ് കേസെടുത്തത്. ജില്ലാ കളക്ടര്‍, ഡി ജി പി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ ചൈല്‍ഡ് ഓഫീസര്‍ എന്നിവരോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളുടെ സുരക്ഷയ്ക്കായി അദ്ധ്യായന വര്‍ഷാരംഭത്തിന് മുന്‍പ് തന്നെ സ്‌കൂള്‍ പരിസരത്തുള്ള അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് കമ്മീഷന്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളതാണ്. സ്‌കൂള്‍ പരിസരം സുരക്ഷിതമാക്കുന്നതിലും യഥാസമയം കുട്ടിയ്ക്ക് ചികിത്സ ലഭ്യമാക്കുന്നതിലും സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംഭവത്തില്‍ അനാസ്ഥ കാണിച്ചെന്നാരോപിച്ച് ഷജില്‍ എന്ന അധ്യാപകനെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞിട്ടും അധ്യാപകന്‍ വിസ്സമതിച്ചെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *