ശാസന ഏത് കസേരയിൽ കയറിയിരുന്നാണ് പ്രഖ്യാപിച്ചതെന്ന് സ്പീക്കർ ആലോചിക്കണമെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം:  നാല് എംഎൽഎമാരെ ശാസിച്ച സ്പീക്കറുടെ നടപടിയെ വിമർശിച്ച് ഷാഫി പറമ്പിൽ. ഈ ശാസന ഏത് കസേരയിൽ കയറിയിരുന്നാണ് പ്രഖ്യാപിച്ചതെന്ന് സ്പീക്കർ ആലോചിക്കണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരാണു കസേരയും കംപ്യൂട്ടറും തകർത്തതെന്ന് ആലോചിക്കണമെന്നും ഷാഫി പറഞ്ഞു. കുറ്റം ചെയ്ത പ്രതികൾക്കു സുഖജീവിതമാണ്. അവര്‍ക്കെതിരെ കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ല.

അടിക്കുന്ന പൊലീസിനെ കണ്ടിട്ടുണ്ട്. കടിക്കുന്ന പൊലീസിനെ കാണുന്നത് ആദ്യമാണെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *