സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ജനുവരി 1 മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിക്കാന്‍ മന്ത്രിസഭാ തീരുമാനം. പ്ലാസ്റ്റിക് കവറുകൾ, പാത്രങ്ങൾ, കുപ്പികള്‍ എന്നിവയുടെ ഉല്‍പാദനവും വിതരണവും ഉപഭോഗവും ജനുവരി ഒന്നു മുതല്‍ നിരോധിക്കും .

300 മില്ലി ലിറ്ററിന് താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളും നിരോധിക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് പതിനായിരം രൂപമുതല്‍ അരലക്ഷം രൂപവരെ പിഴ ശിക്ഷയുണ്ടാകും. മില്‍മയ്ക്കും ബവ്റിജസ് കോര്‍പ്പറേഷനും പ്ലാസ്റ്റിക് നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *