ജെഎൻയു സമരം: വിദ്യാര്‍ത്ഥികൾക്കെതിരെ വീണ്ടും കേസ്

ന്യൂഡല്‍ഹി: ജെഎൻയു വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികൾക്കെതിരെ വീണ്ടും കേസെടുത്തു. സംഘം ചേരൽ, ഗതാഗത തടസ്സം , പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ളവ ചേർത്താണ് കേസ്. ലോധി റോഡ് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആ‍ര്‍ രജിസ്റ്റ‍ര്‍ ചെയ്തിരിക്കുന്നത്.

വിദ്യാര്‍ത്ഥി സമരത്തിനെതിരെയുള്ള പൊലീസ് നടപടിക്കെതിരെ ജെഎന്‍യുവിലെ അധ്യാപക സംഘടനയും രംഗത്ത് വന്നു.  ഇന്ന് ക്യാമ്പസിൽ അധ്യാപക സംഘടന പ്രതിഷേധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *