പമ്പയിലേക്ക് ചെറു വാഹനം കടത്തിവിടാം; പാർക്കിംഗ് പാടില്ല

കൊച്ചി : ശബരിമലയിൽ മണ്ഡല, മകരവിളക്ക് സീസണിൽ ഭക്തരുമായെത്തുന്ന 15 സീറ്റുകൾ വരെയുള്ള വാഹനങ്ങൾക്ക് പമ്പയിലേക്ക് പ്രവേശിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ത്രീ വീലറുകൾക്കും ഇതു ബാധകമാണ്. എന്നാൽ ഇരുചക്ര വാഹനങ്ങൾ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടരുതെന്നും ദേവസ്വം ബെഞ്ചിന്റെ വിധിയിൽ പറയുന്നു. അയ്യപ്പഭക്തരുമായെത്തുന്ന ചെറുവാഹനങ്ങളെ പമ്പയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ പി. പ്രസന്നകുമാർ നൽകിയ ഹർജിയിലാണ് ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *