ഡോക്ടര്‍മാര്‍ ഇന്ന് ഒ പി ബഹിഷ്‌ക്കരിക്കും

തിരുവനന്തപുരം: ഗവൺമെൻറ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ഇന്ന്‌ ഒപികൾ ബഹിഷ്ക്കരിക്കും. ശമ്പള വർധനവ് ആവശ്യപ്പെട്ട് രാവിലെ 8 മുതൽ 10 വരെയാണ് ബഹിഷ്കരണം. അത്യാഹിതവിഭാഗം, ഐസിയു, ലേബർറൂം, അത്യാഹിത ശസ്ത്രക്രിയകൾ, അത്യാഹിത സേവനങ്ങൾ എന്നിവയെ സമരത്തിൽനിന്നും ഒഴിവാക്കി.

മെഡിക്കൽ കോളജ് അധ്യാപകരുടെ ശമ്പളം പരിഷ്ക്കരിച്ചിട്ട് 13 വർഷമായെന്നു സംഘടനാ നേതാക്കൾ പറഞ്ഞു. 2006ലാണ് അവസാനമായി ശമ്പളം പരിഷ്കരിച്ചത്. 2016ൽ അടുത്ത പരിഷ്കരണം നടത്തേണ്ടതായിരുന്നു. ഇതിനിടയിൽ മറ്റു സർക്കാർ ഡോക്ടർമാർക്കും ജീവനക്കാർക്കും രണ്ടു തവണ ശമ്പളം പരിഷ്കരിച്ചു. പിജി വിദ്യാർഥികളുടെ ശമ്പളവും പരിഷ്ക്കരിച്ചു. എന്നാൽ മെഡിക്കൽ കോളജ് അധ്യാപകർക്ക് പരിഗണന ലഭിച്ചില്ല. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്കു കടക്കുമെന്നും നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *