ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു

അബുദാബി: യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യമെന്ന് രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. സഹോദരന്റെ വേര്‍പാടില്‍ ഷെയ്ഖ് ഖലീഫ ദു:ഖം രേഖപ്പെടുത്തി.

ഷെയ്ഖ് സുല്‍ത്താന്റെ വിയോഗത്തെ തുടര്‍ന്ന് യു.എ.ഇയില്‍ മൂന്നുദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഷെയ്ഖ് സുല്‍ത്താന്റെ നിര്യാണത്തില്‍ അല്‍ നഹ്യാന്‍ രാജകുടുംബത്തിനും യു.എ.ഇയിലെ ജനങ്ങളോടും അനുശോചനം രേഖപ്പെടുത്തുന്നതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.

സഹോദരന്റെ വേര്‍പാടില്‍ യു.എ.ഇ ഉപസര്‍വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ദു:ഖം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *