മാര്‍ക്ക് തട്ടിപ്പ്; തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മാര്‍ക്ക് തട്ടിപ്പ് ജില്ലാ കൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച് പോലീസ് കമ്മീഷ്ണര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. സെബര്‍ സെല്ലിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ക്രൈബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം പല തവണ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടും കംപ്യൂട്ടര്‍ സെന്ററിന്റെ ചുമതലയുള്ളവര്‍ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തില്‍ സര്‍വ്വകലാശാല ആസ്ഥാനത്തെ കംപ്യൂട്ടര്‍ സെന്ര്‍റര്‍ ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

വിസിയുടെ നിര്‍ദേശ പ്രകാരം എക്‌സാമിനേഷന്‍ കണ്‍ട്രോളറാണ് കംപ്യൂട്ടര്‍ സെന്ര്‍റര്‍ ഡയറക്ടര്‍ക്ക് നോട്ടീസ് നല്‍കിയത്. നേരത്തെയുണ്ടായ ക്രമക്കേടുകള്‍ കണ്ടുപിടിക്കുകയും പരിഹരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും നോട്ടീസില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *