സംസ്ഥാനത്ത് ഇസ്ലാമിക ഭീകരവാദം ഉണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം; ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇസ്ലാമിക ഭീകരവാദം ഉണ്ടോ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭീകരവാദത്തെ മതത്തിന്റെ പേരില്‍ കാണരുതെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിയമസഭയിലെ പ്രതികരണം.

കമ്മ്യൂണിസ്റ്റ് ഭീകരരെ പ്രോത്സാഹിപ്പിക്കുന്നതിനു പിന്നില്‍ ഇസ്ലാമിക ഭീകരരാണെന്ന് സിപിഎം നേതാവ് പി മോഹനന്‍ പറഞ്ഞിരുന്നു. താമരശ്ശേരിയില്‍ നടന്ന കെഎസ്‌കെടിയു ജില്ലാ പൊതുസമ്മേളനത്തിലായിരുന്നു പി മോഹനന്റെ പ്രസ്താവന. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങളാണ് കമ്മ്യൂണിസ്റ്റ് ഭീകരരെ വെള്ളവും വളവും കൊടുത്ത് വളര്‍ത്തുന്നത്. അവര്‍ തമ്മില്‍ ഒരു ചങ്ങാത്തമുണ്ട് .പോലീസ് അത് പരിശോധിക്കണം. ഇതായിരുന്നു പി മോഹനന്‍ കോഴിക്കോട് നടത്തിയ പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *