ബിജെപിയുമായി കൈകോർക്കുന്നതിനു ജെഡിഎസിനു വിമുഖതയൊന്നുമില്ലെന്നു കുമാരസ്വാമി

ബെംഗളൂരു: ബിജെപിയുമായി കൈകോർക്കുന്നതിനു ജെഡിഎസിനു വിമുഖതയൊന്നുമില്ലെന്നു മുൻ കർണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി. കർണാടകയിൽ ഡിസംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുമാരസ്വാമിയുടെ ബിജെപി അനുകൂല പ്രസ്താവന.

മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്ന് കോൺഗ്രസ് സർക്കാർ രൂപീകരണത്തിനു തയാറെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് കുമാരസ്വാമിയുടെ മറുപടി.

15 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റം ബിജെപിക്കു കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ ന്യൂനപക്ഷമാകും. ഈ സാഹചര്യം മുന്നിൽകണ്ടാണ് വേണ്ടി വന്നാൽ ബിജെപിയെ പിന്തുണയ്ക്കാനും മടിക്കില്ലെന്നു കുമാരസ്വാമി വ്യക്തമാക്കിയത്. മഹാരാഷ്ട്രയിൽ മൃദുഹിന്ദുത്വമാണ് ബിജെപി പിന്തുടരുന്നത്. എന്നാൽ ശിവസേനയുടെത് തീവ്രഹിന്ദുത്വം നിലപാടാണെന്നും ശിവസേനയേക്കാൾ ഭേദം ബിജെപിയാണെന്നും കുമാരസ്വാമി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *