അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് ഒരുമിച്ചു മുന്നോട്ടു പോകാൻ കഴിയണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് ഒരുമിച്ചു മുന്നോട്ടു പോകാൻ കഴിയണമെന്ന് എൻഡിഎ ഘടകകക്ഷികളോടു പ്രധാനമന്ത്രി നരേന്ദ്ര മോദി.

പൊതുജനത്തോട് എൻഡിഎയ്ക്ക് ബൃഹത്തായ ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി ഘടകകക്ഷികളെ ഓർമിപ്പിച്ചു. ‘നമ്മളൊരു വലിയ കുടുംബമാണ്. നമുക്ക് ഒറ്റക്കെട്ടായി ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാം. പൊതുജനത്തെ നമ്മൾ ബഹുമാനിക്കണം. അവരോടു നമുക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. എൻഡിഎ ഘടകകക്ഷി മീറ്റിങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.

വിവിധ രാഷ്ട്രീയ പാർട്ടിയിലുള്ളവരുടെ സഖ്യമാണ് എൻഡിഎ. ഓരോരുത്തർക്കും അവരുടെതായ അഭിപ്രായങ്ങൾ കാണും. എന്നാൽ ഈ അഭിപ്രായ ഭിന്നതകളെല്ലാം പരിഹരിച്ച് ഒരുമിച്ചു മുന്നോട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു. ശിവസേന എൻഡിഎ വിട്ടതിനു ശേഷമുള്ള ആദ്യയോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *