ശബരിമലയില്‍ യുവതീപ്രവേശനം വേണ്ടെന്ന് ദേവസ്വം ബോര്‍ഡിന് നിയമോപദേശം

കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശനം വേണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിയമോപദേശം. ദേവസ്വം ബോര്‍ഡിന്റെ ഹൈക്കോടതിയിലെ അഭിഭാഷകന്‍ എസ് രാജ് മോഹന്‍ ആണ് നിയമോപദേശം നല്‍കിയത്. സുപ്രീംകോടതി വിധിയില്‍ അവ്യക്തത ഉണ്ടെന്നാണ് എസ് രാജ് മോഹന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച നിയമോപദേശവും ഇത് തന്നെയാതിരുന്നു. ശബരിമലയില്‍ യുവതീപ്രവേശം തല്‍ക്കാലത്തേക്ക് വേണ്ടേന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. അന്തിമ തീരുമാനം വരുന്നവരെ മുമ്പാണ്ടായിരുന്ന സാഹചര്യം തുടരുന്നതാണ് ഉചിതമെന്ന് നിയമോപദേശം.

Leave a Reply

Your email address will not be published. Required fields are marked *