മരടില്‍ പൊളിക്കുന്ന ഫ്ലാറ്റുകളുടെ സമീപവാസികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തീരുമാനം

കൊച്ചി: മരടില്‍ പൊളിക്കുന്ന ഫ്ലാറ്റുകളുടെ സമീപവാസികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയംഭരണമന്ത്രി എ.സി മൊയ്തീന്‍ വിളിച്ച യോഗത്തില്‍ തീരുമാനം. സമീപവാസികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ള നടപടിക്രമങ്ങള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. സമീപത്തുള്ളവര്‍ക്ക് തല്‍ക്കാലം വേണമെങ്കില്‍ വാടകവീട്ടിലേക്ക് മാറാം. ഇതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും.

അവശിഷ്ടങ്ങള്‍ പുറത്തേക്ക് തെറിക്കാതിരിക്കാന്‍ പൊളിക്കുന്ന കെട്ടിടങ്ങള്‍ക്ക് ചുറ്റും കൂടുതല്‍ ഉയരത്തില്‍ തകരഷീറ്റുകള്‍ സ്ഥാപിക്കും. പൊളിക്കുന്ന ഭാഗങ്ങള്‍ പൂര്‍ണമായി മറയ്ക്കുകയും പൊടി പറക്കാതിരിക്കാന്‍ വെള്ളം ഒഴിക്കുകയും ചെയ്യും. പ്രദേശവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ ഓരോ ഫ്ളാറ്റിനും ഒരുദ്യോഗസ്ഥനെ വീതം ചുമതലപ്പെടുത്താനും തീരുമാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *