ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ന്യൂഡൽഹി: സുപ്രീം കോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇന്ന് രാവിലെ 9.30 ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 2021 ഏപ്രിൽ 23വരെ ബോബ്ഡെയ്ക്ക് കാലാവധിയുണ്ട്. ഇന്നലെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിച്ചത്.

മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയായ ബോബ്ഡെ നാഗ്പൂർ സർവകലാശാലയിൽ നിന്നാണ് നിയമബിരുദമെടുത്തത്. 1978ൽ മഹാരാഷ്ട്ര ബാർ കൗൺസിലിൽ എൻറോൾ ചെയ്തു. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ 21 വർഷം അഭിഭാഷകനായിരുന്നു. 2000 മാർച്ച് 29ന് ബോംബെ ഹൈക്കോടതി അഡിഷണൽ ജഡ്‌ജിയായി ചുമതലയേറ്റു. 2012 ഒക്ടോബർ 16നാണ് മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ്ജസ്റ്റിസായി ബോബ്ഡെ ചുമതലയേറ്റത്. 2013 ഏപ്രിൽ 12ന് സുപ്രീം കോടതി ജഡ്ജിയായ അദ്ദേഹം,​ അയോദ്ധ്യ കേസിൽ സുപ്രധാന വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *