ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് തന്റേതെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തന്നെയാണ് തന്റേതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ആശങ്കകളില്ലാത്ത മണ്ഡലകാലമാണ് ഇത്തവണ ശബരിമലയിലേതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശബരിമലയിലുള്ള അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ ദർശനത്തിനായി എത്തിയ സംഘത്തിലെ യുവതികളെ തിരിച്ചയച്ച കാര്യത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *