സംസ്ഥാന സ്കൂൾ കായിക മേള: പാലക്കാട് സ്വര്‍ണ്ണം നേടി

കണ്ണൂർ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ലോംഗ്‌ജംപിലെ ദേശീയ റെക്കോർഡ് തകർത്ത് ആൻസി സോജൻ. സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ ലോം​ഗ്ജം​പി​ലാണ് ആ​ൻ​സി റെക്കോ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടിയത്. 6.24 മീ​റ്റ​ർ ദൂ​രമാണ് ആൻസി ചാടിയത്. ഏഴ് ഫൈനലുകൾ പൂർത്തിയാകുമ്പോൾ രണ്ട് വീതം സ്വർണ്ണവും വെള്ളിയും വെങ്കലവുമടക്കം 18 പോയിൻ്റുമായി പാലക്കാടാണ് മുന്നിട്ടു നിൽക്കുന്നത്. രണ്ട് സ്വർണ്ണമടക്കം 10 പോയിൻ്റുള്ള എറണാകുളം രണ്ടാമതുണ്ട്.

സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ പി.കെ. സൂര്യജിത്തിന് സ്വർണം. പാലക്കാട് ബിഇഎംഎച്ച്എസ് സ്കൂളിലെ വിദ്യാർഥിയാണു സൂര്യജിത്ത്. സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തില്‍ പാലക്കാടിന്റെ ജി. താരയ്ക്കു സ്വർണം. . കോഴിക്കോടിന്റെ ജി.എസ്. നിവേദ്യ വെള്ളിയും തിരുവനന്തപുരത്തിന്റെ സ്നേഹ ജേക്കബ് വെങ്കലവും സ്വന്തമാക്കി.

ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ കോട്ടയത്തിന്റെ സാന്ദ്രമോൾ സാബു സ്വർണം നേടി. എസ്എംവിഎച്ച്എസ്എസ് പൂഞ്ഞാർ സ്കൂളിലെ വിദ്യാർഥിനിയാണ് സാന്ദ്രമോൾ. 12.59 സെക്കന്റിലാണ് സാന്ദ്ര ഓടിയെത്തിയത്. ഹീറ്റ്സിലും മികച്ച പ്രകടനമാണ് സാന്ദ്രമോൾ പുറത്തെടുത്തത്. 12.74 സെക്കന്റിലാണ് സാന്ദ്ര ഹീറ്റ്സ് പൂർത്തിയാക്കിയത്. ഇതേയിനത്തിൽ എറണാകുളത്തിന്റെ ഫീസ റഫീഖ് രണ്ടാം സ്ഥാനവും കോട്ടയത്തിന്റെ അലീന വർഗീസ്  മുന്നാം സ്ഥാനവും സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *