അയോധ്യ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കും: മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: അയോധ്യ വിധിക്കെതിരെ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കും. പള്ളി നിര്‍മിക്കാന്‍ നല്‍കിയ അഞ്ചേക്കര്‍ സ്ഥലം സ്വീകരിക്കേണ്ടെന്നും യോഗത്തില്‍ തീരുമാനമായി.

മുസ്‌ലിം കക്ഷികൾക്കിടയിൽ ഏകാഭിപ്രായം സ്വരൂപിക്കാൻ ലക്ഷ്യമിട്ടാണ് യോഗം വിളിച്ചത്. എന്നാൽ പുന:പരിശോധനാ ഹർജി നൽകേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന സുന്നി വഖഫ് ബോർഡ് പ്രതിനിധികൾ യോഗം ബഹിഷ്ക്കരിച്ചു.

സുരക്ഷാ പ്രശ്നങ്ങൾ മൂലം ലക്നൗവിൽ യോഗ വേദി മാറ്റിയിരുന്നു.പുന:പരിശോധനാ ഹർജി നൽകണമെന്നാണ് എഐഎംഐഎം അധ്യക്ഷൻ അസദുദീൻ ഒവൈസി അടക്കം വ്യക്തിനിയമ ബോർഡിലെ ഭൂരിപക്ഷം അംഗങ്ങളുടെയും ആവശ്യം.

 

Leave a Reply

Your email address will not be published. Required fields are marked *