കേരള സർവകലാശാല പരീക്ഷകളിൽ ക്രമക്കേട് നടന്നതായി കണ്ടെത്തി

തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷാ തട്ടിപ്പിൽ കൂടുതൽ പരീക്ഷകളിൽ ക്രമക്കേട് നടന്നതായി കണ്ടെത്തി. 12 പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്. കമ്പ്യൂട്ടർ സെന്റർ നടത്തിയ പരിശോധനയിലാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. ഒരു പരീക്ഷയുടെ മോഡറേഷൻ പലതവണ തിരുത്തി. ഇതുസംബന്ധിച്ച് സർവകലാശാല നിയോഗിച്ച സമിതിയുടെ അന്വേഷണം നാളെ തുടങ്ങും.

കഴിഞ്ഞ ദിവസം സ്ഥലം മാറ്റപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐഡി ഉപയോഗിച്ചു കൃത്രിമം നടന്നതായും കണ്ടെത്തിയിട്ടുണ്ട്. നിശ്ചയിച്ച മോഡറേഷനുകളേക്കാൾ കൂടുതൽ മാർക്ക് കൃത്രിമമായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഒരേപരീക്ഷയിൽ തന്നെ പലതവണ മാർക്ക് തിരുത്തിയതായും തെളിഞ്ഞു. 2016 ജൂൺ മുതൽ 2019 ജനുവരി വരെയുള്ള 16 ഡിഗ്രി പരീക്ഷകളിലെ മാർക്കുകളാണ് തിരുത്തിയത്. 16​ ​പ​രീ​ക്ഷ​ക​ളി​ലാ​യി​ 76​ ​മാ​ർ​ക്ക് ​മോ​ഡ​റേ​ഷ​ൻ​ ​ന​ൽ​കാ​നാ​ണ് ​സി​ൻ​ഡി​ക്കേ​റ്റ് ​തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​ ​അ​ത്ര​യും​ ​മാ​ർ​ക്ക് ​ല​ഭി​ച്ചി​ട്ടും​ ​തോ​റ്റ​വ​രു​ടെ​ ​പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ ​ചി​ല​രെ​ ​ജ​യി​പ്പി​ക്കാ​ൻ​ ​വേ​ണ്ടി​ ​മോ​ഡ​റേ​ഷ​ൻ​ ​മാ​ർ​ക്ക് 132​ ​ആ​യി​ ​പു​തു​ക്കി​ ​നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു.

സർവകലാശാലയുടെ സെർവറിൽ കയറി മോഡറേഷൻ മാർക്ക് തിരുത്തുകയായിരുന്നു. ​ഇ​തി​നാ​യി​ ​ഡെ​പ്യൂ​ട്ടി​ ​ര​ജി​സ്ട്രാ​റു​ടെ​ ​പാ​സ്‌​വേ​ർ​ഡാ​ണ് ​ത​ട്ടി​പ്പു​സം​ഘം​ ​ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​ക്ര​മ​ക്കേ​ടി​നെ​ക്കു​റി​ച്ച് ​സ​മ​ഗ്ര​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഉ​ത്ത​ര​വിട്ടിരുന്നു.  സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കേരള സർവകലാശാല രജിസ്ട്രാർ പൊലീസ് മേധാവിക്ക് കത്ത് നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചതിനെ തുടർന്നാണ് നടപടി

Leave a Reply

Your email address will not be published. Required fields are marked *