സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ഡല്‍ഹിയില്‍

ന്യൂഡല്‍ഹി:  സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ഡല്‍ഹിയില്‍ ചേരും. യോഗത്തില്‍ അയോധ്യവിധിയിലും ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ക്ക് ശേഷമുള്ള സാഹചര്യങ്ങളും ചര്‍ച്ചയായേക്കും. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാന ഘടകം പിബിക്ക് നല്‍കും. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ചര്‍ച്ചയാവും.

ശബരിമലയില്‍ യുവതി പ്രവേശനത്തിന് താല്‍ക്കാലിക സ്‌റ്റേ അനുവദിക്കാതെ വിശാല ബഞ്ചിന് കൈമാറിയതിനാല്‍ തല്‍ക്കാലം സ്ത്രീകളെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടിലാണ് സിപിഎം നേതൃത്വം. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശവും തേടിയിരുന്നു. വിധിയില്‍ അവ്യക്തത തുടരുന്നതിനാലാണത്. ഈ സാഹചര്യത്തില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ല എന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമ ഉപദേശവും.
അയോധ്യ കേസില്‍ രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും അഞ്ചേക്കര്‍ മുസ്ലിങ്ങള്‍ക്ക് പള്ളി പണിയാനും വിട്ടു നല്‍കണമെന്നുമായിരുന്നു വിധി. ഇതെല്ലാം യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *