സംസ്ഥാന സ്കൂൾ കായികമേളക്ക് തുടക്കം

കണ്ണൂർ : സംസ്ഥാന സ്കൂൾ കായികമേളക്ക് കണ്ണൂരിൽ തുടക്കം. കായികമേളയിലെ ആദ്യ സ്വർണം എറണാകുളം സ്വന്തമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം മാര്‍ ബേസില്‍ താരം എന്‍.വി.അമിത്താണ് ആദ്യസ്വർണം സ്വന്തമാക്കിയത്. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടിയുടെ സി.ചാന്ദ്നിയും ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പട്ടഞ്ചേരി സ്കൂളിലെ ജെ.റിജോയും സ്വർണം നേടി.

400 മീറ്റർ അടക്കം 18 ഇനങ്ങളിൽ ആദ്യ ദിനം ഫൈനൽ നടക്കും. വൈകിട്ടാണ് ഔദ്യോഗിക ഉദ്ഘാടനം. ശമ്പള വർധന അടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം കായികാധ്യാപകർ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *