ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ തടയും: കര്‍മസമിതി

ശബരിമല : മണ്ഡല– മകര വിളക്ക് ഉത്സവ കാലത്ത് യുവതികള്‍ എത്തിയാല്‍ തടയാന്‍ പദ്ധതി തയാറാക്കി ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ശബരിമല കര്‍മസമിതി. ഉത്സവ കാലത്ത് എല്ലാ ദിവസവും വിവിധ പ്രദേശങ്ങളില്‍ നിന്നു കര്‍മസമിതി പ്രവര്‍ത്തകര്‍ ഇരുമുടിക്കെട്ടുമായി ശബരിമലയിലെത്തും. മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് എല്ലാ ദിവസവും ഊഴമിട്ട് സന്നിധാനത്തു തുടരാനാണു തീരുമാനം. അതേസമയം യുവതീപ്രവേശം വേണ്ടെന്നുള്ള സര്‍ക്കാര്‍ നിലപാട് കണക്കിലെടുത്ത് പ്രത്യക്ഷ സമര പരിപാടികള്‍ വേണ്ടെന്നും  കര്‍മസമിതി തീരുമാനിച്ചു.

പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നാമജപയാത്ര സംഘടിപ്പിക്കും. മുതിര്‍ന്ന നേതാക്കളായിരിക്കും നേതൃത്വം നല്‍കുക. യുവതികളെത്തിയാല്‍ തടയും.

Leave a Reply

Your email address will not be published. Required fields are marked *