നേര്‍വഴിക്ക് പോയാല്‍ ശബരിമലയില്‍ സമരത്തിനില്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല കേസിലെ സുപ്രീംകോടതി വിധിയില്‍  വ്യക്തത വരാത്തത് മുഖ്യമന്ത്രിക്ക് മാത്രമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ദേവസ്വം, നിയമ മന്ത്രിമാര്‍ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതീപ്രവേശന വിധി യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് മറച്ചുവയ്ക്കാൻ സർക്കാർ ഉപയോഗിക്കുകയായിരുന്നു.

ആക്ടിവിസ്റ്റുകൾക്കും അർബൻ നക്സലുകൾക്കും കയറിപോകാനുള്ള ഇടമല്ല ശബരിമല. സർക്കാർ നിലപാടിനെ ആശ്രയിച്ചായിരിക്കും ബിജെപിയുടെ പ്രതികരണം. സർക്കാർ നിലപാടിനായി കാത്തിരിക്കുകയാണെന്നും നേർവഴിക്ക് പോയാൽ സമരത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 28ല്‍ വന്ന വിധി അപ്രസക്തമാണ്. സർക്കാർ കൂടുതൽ  അവധാനതയോടെ ഇക്കാര്യത്തില്‍ പ്രവർത്തിക്കണം. സ്റ്റേ ഇല്ലെന്ന വാദം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പൂര്‍വ്വസ്ഥിതി തുടരനായി സർക്കാരും ദേവസ്വം ബോർഡും സുപ്രീംകോടതിയെ സമീപിക്കണം.  അന്തിമ വിധി ഉണ്ടാകും വരെ പൂര്‍വ്വസ്ഥിതി തുടരാൻ സർക്കാർ സുപ്രീംകോടതിയോട് അവശ്യപെടണം.

 

Leave a Reply

Your email address will not be published. Required fields are marked *