മന്ത്രി മണി ഖേദം പ്രകടിപ്പിച്ചു

കട്ടപ്പന: ശിശുദിനം ജവഹർലാൽ നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നുമുള്ള പരാമർശത്തിൽ മന്ത്രി എം.എം. മണി ഖേദം പ്രകടിപ്പിച്ചു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കട്ടപ്പനയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ ആയിരുന്നു മന്ത്രിക്ക് ഗുരുതര പിഴവ് സംഭവിച്ചത്. സംഭവം വിവാദമായപ്പോഴാണ് വിശദീകരണവുമായി മന്ത്രി രംഗത്തു വന്നത്.

മണിയുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

‘‘ഞാൻ ഇന്നലെ കട്ടപ്പനയിൽ സഹകരണ വാരാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരണീയനായ നെഹ്റുവിന്റെ ജന്മദിന ആശംസകൾ അർപ്പിച്ചപ്പോൾ, ഉണ്ടായ പിഴവിൽ അതിയായ ഖേദം രേഖപ്പെടുത്തുന്നു.’’

 

Leave a Reply

Your email address will not be published. Required fields are marked *