നാക്കു പിഴച്ചു ; ശിശുദിനം നെഹ്റു അന്തരിച്ച സുദിനമാണെന്ന് മന്ത്രി മണി

കട്ടപ്പന: കട്ടപ്പനയിൽ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന ഉദ്ഘാടന ചടങ്ങിനിടെ വൈദ്യുതി മന്ത്രി എം.എം മണിക്ക് നാക്കു പിഴച്ചു. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിലാണ് എം.എം മണിക്ക് വാക്ക് തെറ്റിയത്. ശിശുദിനം നെഹ്റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രസംഗം.

” നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച സുദിനമാണിന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിൽ, അതിനെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ആദരണീയനായിരുന്നു മുൻ പ്രധാനമന്ത്രി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി. ദീര്‍ഘനാൾ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ നമ്മെ നയിച്ച അദ്ദേഹത്തിന്റെ മുമ്പിൽ ആദരാഞ്ജലി അർപ്പിച്ചാണ് മഹാ സമ്മേളനം നടക്കുന്നത്”-മന്ത്രി മണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *