പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ

പാരിസ്: ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ യുനെസ്കോ സമ്മേളനത്തെ ഉപയോഗപ്പെടുത്താൻ ശ്രമിച്ച പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ഭീകരതയുടെ ഡിഎൻഎ പേറുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് യുനെസ്കോ സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ച അനന്യ അഗർവാൾ തുറന്നടിച്ചു.

പരാജിത രാജ്യങ്ങളുടെ പട്ടികയിൽ 14–ാം സ്ഥാനത്തുള്ള പാക്കിസ്ഥാൻ ഭീകരതയും മതമൗലികതയും ഉൾപ്പെടെയുള്ള ഇരുട്ടിന്റെ കേന്ദ്രമാണെന്നും ഇന്ത്യ വിമർശിച്ചു. കടക്കെണിയിലായ പാക്കിസ്ഥാന്റെ ജനിതകത്തിൽ തന്നെ ഭീകരതയുണ്ട്. അനുദിനം ദുർബലമായി കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ, ഇടുങ്ങിയ ചിന്താഗതി വച്ചുപുലർത്തുന്ന, വികസനത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന യാഥാസ്ഥിതികമായ സമൂഹം. ഭീകരതയ്ക്കുള്ള വേരോട്ടം തുടങ്ങിയ ഘടകങ്ങൾ പാക്കിസ്ഥാനെ പരാജിത രാഷ്ട്രമാക്കി മാറ്റിയെന്നും ഇന്ത്യ യുനെസ്കോ സമ്മേളനത്തിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *