ശബരിമലയിൽ യുവതീ പ്രവേശം ഒഴിവാക്കുന്നത് ഉചിതമെന്ന് സർക്കാരിനു നിയമോപദേശം

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധി തൽക്കാലം നടപ്പിലാക്കേണ്ടെന്ന് സർക്കാരിന്  നിയമോപദേശം . മുതിര്‍ന്ന അഭിഭാഷകൻ ജയദീപ് മേത്തയാണ് നിയമോപദേശം നൽകിയത്രി. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി വിശാല ബെഞ്ചിന് മാറ്റിവച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിയമോപദേശം.

വിധിയിൽ അവ്യക്തതയുണ്ട്. കേസിൽ അന്തിമ വിധിപ്പകർപ്പ് വരുന്നതു വരെ പഴയ സ്ഥിതി തുടരുകയാണ് ഉചിതമെന്നാണ്  ജയദീപ് മേത്ത നിയമോപദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്‌.

ശബരിമല ദർശനത്തിനായി 36 യുവതികൾ ഓൺലൈനായി അപേക്ഷ നൽകിയിട്ടുണ്ട്. മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ദർശനത്തിനായി പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഓൺലൈൻ സംവിധാനം വഴി യുവതികൾ അപേക്ഷ നൽകിയ വിവരം പുറത്തുവരുന്നത്. എന്നാൽ ശബരിമല യുവതീ പ്രവേശത്തിൻമേലുള്ള പുനഃപരിശോധന ഹർജിയിൽ തീരുമാനമെടുക്കാതെയും വിധി സ്റ്റേ ചെയ്യാതെയും വിശാല ബെഞ്ചിലേക്ക് വിഷയം പോയതോടെ സർക്കാരിന് ആശയകുഴപ്പമുണ്ടായി. തുടർന്നാണ് നിയമോപദേശം തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *