ജില്ലാ വാർത്താക്കുറിപ്പ്‌ 13-11-2019

മാലിന്യ നിര്‍മ്മാര്‍ജനം: സേവനദാതാക്കളെ ആവശ്യമുണ്ട്

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്യുന്നതിന് മുന്‍കാല പ്രവൃത്തി പരിചയമുള്ള സേവനദാതാക്കളുടെ പട്ടിക തയ്യാറാക്കുന്നു.  താത്പര്യമുള്ളവര്‍ നവംബര്‍ 18 ന് രാവിലെ 11 ന് ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446481627.
(പി.ആര്‍.പി. 1224/2019)

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നടത്തുന്ന വിവിധ കോഴ്‌സുകളില്‍ അപേക്ഷിക്കാം.  കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് – മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്ക്‌നോളജി, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ആനിമേഷന്‍, മള്‍ട്ടിമീഡിയ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ്, അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വഴുതക്കാട് വിമന്‍സ് കോളേജ് റോഡിലെ ചെമ്പിക്കലം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററിലോ 0471-2325154, 4016555 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടണം.
(പി.ആര്‍.പി. 1225/2019)

സ്വാഗതസംഘ രൂപീകരണ യോഗം

നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് അനുവദിച്ച പുതിയ ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം നവംബര്‍ 18ന് വൈകിട്ട് 3.30ന് സി. ദിവാകരന്‍ എം.എല്‍.എ നിര്‍വഹിക്കും. നെടുമങ്ങാട് നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ അധ്യക്ഷതവഹിക്കും.
(പി.ആര്‍.പി. 1226/2019)

Leave a Reply

Your email address will not be published. Required fields are marked *