‘കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്’

‘കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയ്ക്ക് തുടക്കമായി

ആനാട് ഗ്രാമപഞ്ചായത്തില്‍ ‘കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിര്‍വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആനാട് ഗ്രാമപഞ്ചായത്തും സംസ്ഥാന മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വേങ്കവിള രാമപുരം യു.പി.എസിലെയും കെ.കെ.വി.യു.പി.എസ്സിലെയും യു.പി.വിഭാഗത്തില്‍ പഠിക്കുന്ന നൂറു വിദ്യാര്‍ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

പദ്ധതി പ്രകാരം ഒരു വിദ്യാര്‍ഥിക്ക് അഞ്ചു കോഴിക്കുഞ്ഞുങ്ങളും അതിനാവശ്യമായ തീറ്റയും മരുന്നും ലഭിക്കും. പഠനത്തോടൊപ്പം ചെറിയൊരു വരുമാനമാര്‍ഗം എന്നതിന് പദ്ധതി സഹായിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ആനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷഹീദ്,സിന്ധു,വേങ്കവിള സജി,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയചന്ദ്രന്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍,  ആനാട് മൃഗാശുപത്രി വെറ്റിനറി സര്‍ജന്‍ ഡോ.രഞ്ജിത് എന്നിവര്‍ വേങ്കവിള രാമപുരം യു.പി.എസ്സില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ചിത്രരചനാ മത്സരം

കൈത്തറി വസ്ത്രങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കൈത്തറി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പരമാവധി വര്‍ധിപ്പിക്കുന്നതിനും സംസ്ഥാന കൈത്തറി ഡയറക്ടറേറ്റും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി തിരുവനന്തപുരം ജില്ലയിലെ ഒന്നു മുതല്‍ പത്താംക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രാവിലെ 9.30 ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ആഡിറ്റോറിയത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.  പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ നിശ്ചിത ഫോറത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയോടു കൂടിയോ സ്‌കൂള്‍ ഐ.ഡി. കാര്‍ഡിന്റെ പകര്‍പ്പ് സഹിതമോ വെള്ളയമ്പലത്തുള്ള തിരുവനന്തപുരം ജില്ലാ വ്യസായ കേന്ദ്രത്തില്‍ നവംബര്‍ 15 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 7356860615, 9495088389, 9497273640.

സൗജന്യ ബീച്ച് അംബ്രല്ല

വഴിയോരങ്ങളില്‍ ഭാഗ്യക്കുറി വില്പന നടത്തുന്ന സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് സൗജന്യമയി ബീച്ച് അംബ്രല്ല നല്‍കുന്ന പദ്ധതിയിലേയ്ക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം.  അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.  വിശദവിവരങ്ങള്‍ക്ക് 0471 2325582.

അപേക്ഷ സമര്‍പ്പിക്കണം

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസ് നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം (പി.എം.ഇ.ജി.പി) വായ്പാ അപേക്ഷ സ്വീകരിക്കുന്നു.  സബ്‌സിഡിയുള്ള വായ്പയാണിത്.  അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി വേേു://സ്ശരീിഹശില.ഴീ്.ശി/ുാലഴുലുീൃമേഹ സമര്‍പ്പിക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.  അപേക്ഷ സമര്‍പ്പിക്കേണ്ട ഏജന്‍സി ഗഢകആ.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2472896.

Leave a Reply

Your email address will not be published. Required fields are marked *