വസ്ഥകളോടെ ശിവസേനാ ധാരണയ്ക്ക് കോൺഗ്രസ്–എൻസിപി

മുംബൈ :  മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദം പങ്കിടൽ, പൊതു മിനിമം പരിപാടി എന്നിവയിൽ വ്യക്തമായ ധാരണയോടെ മാത്രം ശിവസേനയുമായി സഖ്യത്തിനു കോൺഗ്രസ് – എൻസിപി തീരുമാനം. യുപിഎ നേതൃത്വത്തിലുള്ള സർക്കാർ വേണമെന്ന വിലയിരുത്തലാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എൻസിപി അധ്യക്ഷൻ പവാറുമായുള്ള ഫോൺ ചർച്ചയിലുണ്ടായത്.

ബിജെപിയുമായി പിണങ്ങിയ ശിവസേനയ്ക്കു തിരികെപ്പോകുക എളുപ്പമല്ലെന്ന കണക്കുകൂട്ടലിലാണു നീക്കങ്ങൾ. ശിവസേന തീവ്ര ഹിന്ദുത്വ നിലപാട് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടും. കാര്യങ്ങൾ ശരിയായ ദിശയിലാണെന്നാണു മഹാരാഷ്ട്ര കോൺഗ്രസ്  നേതാക്കളുമായുള്ള ചർച്ചയ്ക്കു ശേഷം സേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ പ്രതികരിച്ചത്. ഗവർണർ വിവേചനം കാട്ടിയതായി ആരോപിച്ച് ചൊവ്വാഴ്ച സുപ്രീം കോടതിയെ സമീപിച്ച ശിവസേന ഇന്നലെ ഹർജി കോടതിയിൽ പരാമർശിക്കാതെ പിന്മാറി.

Leave a Reply

Your email address will not be published. Required fields are marked *