കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി : ചികിത്സ നിർത്തുമെന്ന് സ്വകാര്യ ആശുപത്രികൾ

കൊച്ചി ∙ ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള ചികിത്സകൾ ഡിസംബർ 1 മുതൽ നിർത്തിവയ്ക്കുമെന്ന് സ്വകാര്യ ആശുപത്രികൾ. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനു (കെപിഎച്ച്എ) കീഴിലെ 194 ആശുപത്രികളാണു ചികിത്സ നിർത്തുക. സ്വകാര്യ ആശുപത്രികൾക്ക് 3 മാസമായി 50 കോടിയിലേറെ രൂപ കുടിശിക കിട്ടാനുണ്ടെന്നു കെപിഎച്ച്എ പ്രസിഡന്റ് ഹുസൈൻ കോയ തങ്ങൾ പറഞ്ഞു.

കാരുണ്യ പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്ക് ആശുപത്രികൾക്കു പണം നൽകേണ്ടതു റിലയൻസ് ഇൻഷുറൻസ് ആണ്. എന്നാൽ, സർക്കാർ പ്രീമിയം അടയ്ക്കാത്തതിനാൽ പണം നൽകാനാകില്ലെന്ന് ഇൻഷുറൻസ് കമ്പനി പറയുന്നതായി കെപിഎച്ച്എ ഭാരവാഹികൾ അറിയിച്ചു

അടുത്ത വർഷം മാർച്ച് വരെ 560 കോടി രൂപയാണു പ്രീമിയമായി അടയ്ക്കേണ്ടത്. ഇതിൽ 40% സംസ്ഥാന സർക്കാരിന്റെയും 60% കേന്ദ്ര സർക്കാരിന്റെയും വിഹിതമാണ്. ആദ്യ ഗഡുവായി 90 കോടി രൂപ മാത്രമാണ് സർക്കാർ അടച്ചത്. ഇതിൽ കൂടുതൽ തുക ചികിത്സാ സഹായമായി അനുവദിച്ചെന്നും അടുത്ത ഗഡു പ്രീമിയം നൽകാതെ ഇനി പണം നൽകാനാകില്ലെന്നും ഇൻഷുറൻസ് കമ്പനി അറിയിച്ചതായി കെപിഎച്ച്എ ട്രഷറർ ഡോ. ഇ.കെ. രാമചന്ദ്രൻ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *