ശബരിമല: വന്‍ സുരക്ഷാ സംവിധാനങ്ങളുമായി പോലീസ്

ശബരിമല : തീർഥാടനം പ്രമാണിച്ച് പൊലീസിന്റെ ഒരുക്കങ്ങളായി. സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ വിപുലമായ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കുന്നത്. 15ന് പൊലീസ് സംഘം എത്തും. എല്ലാ സ്ഥലത്തും ചുമതലയുളള ഉദ്യോഗസ്ഥരെയും നിയോഗിച്ചു.സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് കോ ഓർഡിനേറ്ററായി ക്രമസമാധാന വിഭാഗം എഡിജിപി ഡോ. ഷെയ്ക്ക് ദർവേഷ് സാഹിബിനെ നിയമിച്ചു.

ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥർ: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ എം.ആർ. അജിത് കുമാർ, ദക്ഷിണമേഖലാ ഐജി ബൽറാം കുമാർ ഉപാധ്യായ (ജോയിന്റ് ചീഫ് കോഓർഡിനേറ്റർമാർ). തിരുവനന്തപുരം റേഞ്ച് ഡിഐജി കോറി സഞ്ജയ് കുമാർ ഗുരുഡിൻ, എറണാകുളം റേഞ്ച് ഡിഐജി എസ്. കാളിരാജ് മഹേഷ് കുമാർ, സായുധ പൊലീസ് ബറ്റാലിയൻ ഡിഐജി പി.പ്രകാശ് (ഡപ്യൂട്ടി ചീഫ് കോഓർഡിനേറ്റർമാർ).

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ 5 ഘട്ടമായി തിരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. എരുമേലിയിൽ 4 ഘട്ടമേയുള്ളു. 15 ദിവസം വീതമാണ് സ്പെഷൽ ഓഫിസർമാർക്ക് ചുമതല നൽകിയിട്ടുളളത്.

സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലെ പൊലീസ് സ്പെഷൽ ഓഫിസർമാരും അവരുടെ കാലയളവും: 

ഒന്നാംഘട്ടം : 15 മുതൽ 30 വരെ

സന്നിധാനം – പൊലീസ് ആസ്ഥാനത്തെ എഐജി രാഹുൽ ആർ. നായർ; പമ്പ– കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.എം. സാബു മാത്യു; നിലയ്ക്കൽ– തൃശൂർ ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദർശനൻ.; എരുമേലി– കോഴിക്കോട് സിറ്റി അഡീഷനൽ ഡപ്യൂട്ടി കമ്മിഷണർ പി. വാഹിദ്.

രണ്ടാം ഘട്ടം: നവംബർ 30 മുതൽ ഡിസംബർ 14 വരെ

സന്നിധാനം– കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ഡോ.എ. ശ്രീനിവാസ്;  പമ്പ– കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് നവനീത് ശർമ; നിലയ്ക്കൽ – ക്രൈംബ്രാഞ്ച് എസ്പി എൻ.അബ്ദുൽ റഷീദ്; എരുമേലി– തൃശൂർ സിറ്റി അഡീഷനൽ കമ്മിഷണർ എം.സി. ദേവസ്യ.

മൂന്നാം ഘട്ടം: ഡിസംബർ 14 മുതൽ 29 വരെ

സന്നിധാനം – തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി കമ്മിഷണർ ആർ. ആദിത്യ; – പമ്പ– കേരള പൊലീസ് അക്കാദമി അസിസ്റ്റൻറ് ഡയറക്ടർ റെജി ജേക്കബ്; നിലയ്ക്കൽ– കെഎപി മൂന്നാം ബറ്റാലിയൻ കമാൻഡന്റ് ആർ.ഇളങ്കോ; എരുമേലി– തിരുവനന്തപുരം റൂറൽ അഡീഷനൽ എസ്.പി എം. ഇക്ബാൽ.

നാലാം ഘട്ടം: ഡിസംബർ 29 മുതൽ ജനുവരി 16 വരെ

സന്നിധാനം – പൊലീസ് ആസ്ഥാനത്തെ എഐജി എസ്.സുജിത്ത് ദാസ്, എസ്എപി കമാൻഡന്റ് കെ.എസ്.വിമൽ.; പമ്പ– ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്പി എച്ച്. മഞ്ജുനാഥ്; നിലയ്ക്കൽ– പൊലീസ് ആസ്ഥാനത്തെ സ്പെഷൽ സെൽ എസ്പി വി. അജിത്ത്; എരുമേലി– ആലപ്പുഴ അഡീഷനൽ എസ്പി ബി. കൃഷ്ണകുമാർ.

അഞ്ചാം ഘട്ടം: ജനുവരി 16 മുതൽ 22 വരെ

സന്നിധാനം – പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ബി.വിജയൻ; പമ്പ– ക്രൈംബ്രാഞ്ച് എസ്പി ഷാജി സുഗുണൻ; നിലയ്ക്കൽ – ദക്ഷിണമേഖലാ ട്രാഫിക് എസ്പി കെ.എൽ. ജോൺ കുട്ടി

 

Leave a Reply

Your email address will not be published. Required fields are marked *