ടിക്കറ്റിന് വിനോദ നികുതി : നാളെ സിനിമാ ബന്ദ്‌

തിരുവനന്തപുരം : സിനിമാടിക്കറ്റിന്മേൽ ഏർപ്പെടുത്തിയ വിനോദനികുതി പിന്‍വലിക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്  നാളെ (വ്യാഴാഴ്ച )സൂചന സിനിമാ ബന്ദ് നടത്താന്‍ ചലച്ചിത്ര സംഘടനകളുടെ സംയുക്ത തീരുമാനം. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ നികുതിയിളവ് നല്‍കാനാവില്ലെന്ന് ധനമന്ത്രി തോമസ് െഎസക്ക് നിയമസഭയില്‍ പറഞ്ഞിരുന്നു.

ജിഎസ്ടിക്ക് പുറമെ സിനിമാടിക്കറ്റില്‍ വിനോദനികുതി കൂടി ഏര്‍പ്പെടുത്താനുള്ള തീരുമാനം കഴിഞ്ഞ ബജറ്റിലാണ് പ്രഖ്യാപിച്ചത്. ഇതിനെതിരെ സിനിമാസംഘടനകളുടെ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ നിയമസഭയില്‍ ധനമന്ത്രി പ്രസ്താവന നടത്തിയതോടെയാണ് ഷൂട്ടിങ് നിര്‍ത്തിവച്ചും സിനിമകള്‍ പ്രദര്‍ശിപ്പിക്കാതെയും സിനിമാബന്ദ് നടത്താന്‍ സംഘടനകള്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *