പിഎസ്എസി പരീക്ഷാ ഹാളുകളില്‍ ഫോണ്‍ നിരോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്എസി പരീക്ഷാ ഹാളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴ്സ്, വാച്ച്, സ്റ്റേഷനറി, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയ്ക്കും നിരോധനം ഏര്‍പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അൻവർ സാദത്തിന്റെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഈ കാര്യം നിയമസഭയിൽ അറിയിച്ചത്.

പിഎസ്‌സി പരീക്ഷാ നടത്തിപ്പിൽ അടിമുടി മാറ്റം വേണമെന്ന നിർദേശം ഇന്നലെ ക്രൈംബ്രാഞ്ചും സമർപ്പിച്ചിരുന്നു. പരീക്ഷാത്തട്ടിപ്പ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നിർദേശങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *