ജമാല്‍ ഖഷോഗിയെ സൗദി കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞാൽ പ്രത്യാഘാതം: ട്രംപ്

ന്യൂയോര്‍ക്ക്:  കാണാതായ മാധ്യമ പ്രവർത്തകൻ ജമാല്‍ ഖഷോഗിയെ സൗദി കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഈ മാസം രണ്ടിന് തുർക്കിയിലെ സൗദി എംബസിയിൽവെച്ചാണ് റിയാദ് – സൗദി മാധ്യമ പ്രവർത്തകൻ  ഖഷോഗിയെ കാണാതായത്.

ഖഷോഗി എംബസിയിൽവെച്ച് കൊല്ലപ്പെട്ടതാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ശബ്ദരേഖയും ഉണ്ടെന്ന് തുർക്കി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ ആരോപണം സൗദി നിഷേധിച്ചു. മാധ്യമപ്രർത്തകർക്കെതിരെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസംഘടനയും പ്രതികരിച്ചു. സൗദി ഭരണകൂടത്തിന്‍റെ കടുത്ത വിമർശകനാണ് ജമാൽ ഖഷോഗി.

Leave a Reply

Your email address will not be published. Required fields are marked *