മീ ടൂ: കേന്ദ്രമന്ത്രി എം.ജെ അക്ബർ ഇന്ന് പ്രധാനമന്ത്രിക്ക് വിശദീകരണം നല്‍കും

ദില്ലി: ലൈംഗികാരോപണം നേരിടുന്ന വിദേശകാര്യസഹമന്ത്രി എംജെ അക്ബര്‍ ഇന്ന് ദില്ലിയില്‍ തിരിച്ചെത്തും. ലൈംഗികാരോപണത്തെക്കുറിച്ച് ഇന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിശദീകരണം നല്‍കും. വിശദീകരണം കേട്ട ശേഷം ബിജെപി തീരുമാനമെടുക്കും.

അക്ബറിനെതിരെയുള്ള പരാതി പരിശോധിക്കുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക ഉള്‍പ്പടെ എട്ടു പേര്‍ അക്ബറില്‍ നിന്ന് ദുരനുഭവം ഉണ്ടായി എന്ന് വെളിപ്പെടുത്തിയിരുന്നു. എം. ജെ അക്ബറിന്റെ രാജിക്കായി സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്. അക്ബറിനെ സംരക്ഷിക്കേണ്ടെന്ന നിലപാടാണ് പല മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കും. രാജി സ്വയം തീരുമാനിക്കട്ടെ എന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്. എം.ജെ അക്ബറിനെതിരെ ബിജെപിയില്‍ അതൃപ്തി ഉണ്ട്..

Leave a Reply

Your email address will not be published. Required fields are marked *