പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയിലേക്കു മൻമോഹൻ സിങ്

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിനെ ധനകാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗമായി ഉപരാഷ്ട്രപതി വെങ്കയ നായിഡു നാമനിർദേശം ചെയ്തു. ദിഗ്‌വിജയ് സിങ്ങിനു പകരമായാണു നിയമനം. ദിഗ്‌വിജയ സിങ്ങിനെ നഗരവികസനത്തിനായുള്ള പാർലമെന്ററി  സ്റ്റാന്റിങ് കമ്മിറ്റിയിലേക്കും നാമനിർദേശം ചെയ്തു.

മുൻ കേന്ദ്ര ധനമന്ത്രി കൂടിയായ മൻമോഹനു വഴിയൊരുക്കാൻ ദിഗ്‌വിജയ് സിങ് രാജിവച്ചതാണെന്നും റിപ്പോർ‌ട്ടുണ്ട്. മൻ‌മോഹൻ 2014 സെപ്റ്റംബർ മുതൽ 2019 മേയ് വരെ പാനലിൽ അംഗമായിരുന്നു. രാജ്യസഭയിലെ കാലാവധി ജൂണിൽ അവസാനിച്ചെങ്കിലും ഓഗസ്റ്റിൽ രാജസ്ഥാനിൽനിന്നു മൻമോഹൻ തിരഞ്ഞെടുക്കപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *