മുഖ്യമന്ത്രിക്കു പരാതി നൽകിയാൽ 21 ദിവസത്തിനകം നടപടി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കു നൽകുന്ന പരാതിയോ അപേക്ഷയോ തീർപ്പാക്കാൻ എടുത്തിരുന്ന ശരാശരി സമയം 898 ദിവസത്തിൽ നിന്ന് 21 ആയി കുറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിനുള്ള തീർപ്പുസമയം 175 ദിവസത്തിൽ നിന്ന് 22 ആയും കുറഞ്ഞു. പരാതി സമർപ്പിക്കാനും തീർപ്പാക്കാനും സ്ട്രെയ്റ്റ് ഫോർവേഡ് ഓൺലൈൻ സംവിധാനം രൂപപ്പെടുത്തിയതോടെയാണു പരാതിക്കാരുടെ  നീണ്ട കാത്തിരിപ്പിന് അവസാനമായത്.

പരാതിപരിഹാരം ഇങ്ങനെ: പരാതിയും അപേക്ഷയും സമർപ്പിക്കാൻ http://www.cmo.kerala.gov.in” വെബ്സൈറ്റിനു രൂപം നൽകി. മുഖ്യമന്ത്രിക്കോ, ഓഫിസിലോ നേരിട്ടു ലഭിക്കുന്ന പരാതികളും ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റി. ഏറ്റവും താഴെത്തട്ടിലുള്ള സർക്കാർ ഓഫിസുകൾ ഉൾപ്പെടെ ഓൺലൈൻ നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തി. 12000 സർക്കാർ ഓഫിസുകളാണ് ഇങ്ങനെ ബന്ധിപ്പിച്ചത്.

അപേക്ഷകളിൽ നടപടി വൈകിയാൽ ഓർമിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. അകാരണമായി ഫയലുകൾ വൈകിപ്പിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും മുന്നറിയിപ്പു നൽകി. അപേക്ഷ റജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പരാതിക്കാരനു ഡോക്കറ്റ് നമ്പർ എസ്എംഎസ് ആയി ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് അപേക്ഷയുടെ തൽസ്ഥിതി അറിയാം. ഫയലിന്റെ നീക്കങ്ങളെല്ലാം എസ്എംഎസ് ആയി ലഭിക്കും. പരാതിയെ സംബന്ധിച്ച മറുപടി നൽകിയ ശേഷമേ ഫയൽ അവസാനിപ്പിക്കൂ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *